സ്ഥാനാർഥിത്വത്തിൽ ചർച്ചകൾ നടക്കട്ടെ; ശശി തരൂർ

ലോകസഭയിലേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നൽകി ശശി തരൂർ എം.പി. സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്ന് തരൂർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ഒരു കൊല്ലം കൂടി ബാക്കിയുണ്ട്. അപ്പോൾ പല എം.പിമാരും നിയമസഭയിലേക്ക് മത്സരിക്കാൻ വന്നേക്കും. അതുകൊണ്ട് തന്റെ കാര്യം പാർട്ടി തീരുമാനിക്കുമെന്നും ചർച്ചകൾ നടക്കുമെന്നും ശശി തരൂർ എം.പി പറഞ്ഞു. എന്തുതന്നെയായാലും തന്റെ കർമ്മഭൂമി കേരളം തന്നെയാകുമെന്നും എം.പി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സജീവമാകുന്നതിന്റെ നിരവധി സൂചനകളും ശശി തരൂർ കഴിഞ്ഞ ദിവസങ്ങളിൽ നൽകിവരുന്നത്. ഇതിനിടയിലാണ് ലോക്സഭയിലേക്കും തയ്യാർ എന്ന് തരൂർ പ്രഖ്യാപിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയാകാൻ തനിക്ക് താല്പര്യമുണ്ടെന്നും ഇക്കാര്യം ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും തരൂർ പറഞ്ഞിരുന്നു. തരൂരിന് കോൺഗ്രസിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സാമുദായികസംഘടനകളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും പാർട്ടിയിലെ ഉന്നതനേതാക്കന്മാരെ അസ്വസ്ഥരാകുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News