ഗവർണ്ണർക്ക് പഴയ ഊർജ്ജമില്ല; എം.വി ഗോവിന്ദൻ മാസ്റ്റർ

രാജ്ഭവനിലേക്ക് നടന്ന ജനകീയ മാർച്ചിനുശേഷം ഗവർണർക്ക് പഴയ ഊർജം നഷ്ടമായെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കൊലപ്പെടുത്തിയ ധീരജിന്റെ സ്മാരകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ മാസ്റ്റർ.

രാജ്യത്തിന് മാതൃകയായ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവർണ്ണറെ ഉപയോഗിച്ച് തകർക്കാനാണ് ആർ.എസ്എ.സ് ശ്രമിച്ചത്. എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നുവന്നു. എന്നാൽ രാജ്ഭവനിലേക്കുള്ള മാർച്ച് ഉൾപ്പെടെയുള്ള ജനകീയ മുന്നേറ്റത്തിന് ശേഷം ഗവർണ്ണറുടെ ഊർജ്ജം നഷ്ടമായെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോൺഗ്രസ്സിനെതിരെയും മാസ്റ്റർ രൂക്ഷവിമർശനം ഉന്നയിച്ചു. അന്ധമായ ഇടത് വിരോധത്തിൽ ഗവർണ്ണറെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. എന്നാൽ യു.ഡി.എഫ് മുന്നണിയിലെ മുസ്ലീംലീഗും ആർ.എസ്.പിയും ഗവർണ്ണർക്കെതിരെ രംഗത്തെത്തി. ഈ കാര്യത്തിൽ മാത്രമല്ല സമീപകാലത്തെ പല വിഷയങ്ങളിലും ഈ ഭിന്നത കണ്ടു. നിലവിൽ യു.ഡി.എഫ് ഒറ്റക്കെട്ടല്ലെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ധീരജ് സ്മാരകസ്തൂപം എം.വി ഗോവിന്ദൻ മാസ്റ്റർ അനാഛാദനം ചെയ്തു. പരിപാടിയുടെ ഭാഗമായി വൈറ്റ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ്, സംസ്ഥാന ജില്ലാ നേതാക്കൾ, സി.പി ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ,ധീരജിൻ്റെ മാതാപിതാക്കൾ തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here