സ്പിരിറ്റ് കേസ് പ്രതി ആർ.എസ്.എസ് ലഹരിവിരുദ്ധ സംഘടനാ ഭാരവാഹി

സ്പിരിറ്റ് കേസ് പ്രതി ആർ.എസ്.എസ് ലഹരിവിരുദ്ധ സംഘടനാ ഭാരവാഹി
കൊല്ലത്ത് സ്പിരിറ്റ് കേസ് പ്രതിയെ ലഹരിവിരുദ്ധ സമിതിയുടെ ഭാരവാഹിയാക്കി ആർ.എസ്.എസ്. ഇതേ പ്രതിയെ ബിജെപി ജില്ലാനേതൃത്വം ന്യൂനപക്ഷമോർച്ചയുടെ ജില്ലാ അധ്യക്ഷനുമാക്കി.

സ്പിരിറ്റ് കേസ് പ്രതിയായ ശക്തികുളങ്ങര സ്വദേശി ജിത്തു ഫിലിപ്പിനെയാണ് ആർ.എസ്.എസും ബിജെപിയും മത്സരിച്ച് വിവിധ സംഘടനകളിൽ ഭാരവാഹിയാക്കിയത്. ആർ.എസ്.എസ് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ സമിതിയായ സൺ ഇന്ത്യയിലും ബിജെപിയുടെ ന്യൂനപക്ഷമോർച്ചാ സെല്ലിലുമാണ് ജിത്തുവിനെ ഭാരവാഹിയാക്കിയത്. ഇത് ചോദ്യംചെയ്ത് ചില അഭിഭാഷകർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെയാണ് വിവാദം കനത്തത്.

കൊല്ലത്തെ ബിജെപി കോർകമ്മിറ്റി അംഗങ്ങളടക്കം ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇതിനെസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. നിലവിൽ മുൻ അധ്യക്ഷന്മാർ അടക്കം പാർട്ടിപരുപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനിടെയാണ് ക്രിമിനൽ കേസുകളിലടക്കം പ്രതിയായ ജിത്തുവിനെ ഭാരവാഹിയാക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഈ നീക്കം ജനങ്ങളിൽ നിന്ന് സംഘത്തേയും ബിജെപിയേയും അകറ്റിയെന്നും അവമതിപ്പുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here