‘വ്യാജനും റിലീസ്’; തുനിവിന്റെയും വാരിസിന്റെയും വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റില്‍

അജിത്കുമാറിന്റെ തുനിവിന്റെയും വിജയ്യുടെ വാരിസിന്റെയും വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റില്‍. ഈ വര്‍ഷം ആരാധകര്‍ ഏറെ കാത്തിരുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ചിത്രം തീയേറ്ററില്‍ റിലീസായി നിമിഷ നേരത്തിനകമാണ് ചിത്രത്തിന്റെ വ്യാജന്‍ ടെലിഗ്രാം, ടോറന്റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ് എച്ച്ഡി പ്രിന്റില്‍ എത്തിയത്.

എന്നാല്‍ തമിഴകത്തിന്റെ പ്രിയതാരങ്ങളായ വിജയിന്റെയും അജിത്തിന്റെയും ചിത്രങ്ങള്‍ ഒന്നിച്ച് ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. തമിഴ് ചലച്ചിത്രലോകം ഏറെ ആകാംഷയോടെയാണ് ഇരു താരങ്ങളുടെയും ചിത്രം കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇളയ ദളപതിയുടെയും തലയുടെയും ചിത്രം ബോക്‌സ് ഓഫീസില്‍ മുഖാമുഖം മത്സരിക്കുകയാണിപ്പോള്‍. രണ്ടു ചിത്രങ്ങള്‍ക്കും കേരളത്തിലും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ഇളയദളപതിയുടെ 66ാം ചിത്രമാണ് ‘വാരിസ്’. കേരളത്തില്‍ 400ല്‍ അധികം തിയേറ്ററുകളിലാണ് വാരിസ് പ്രദര്‍ശനത്തിനെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയ്ക്കായിരുന്നു ആദ്യ ഷോ. വിജയ് ചിത്രം വാരിസ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസില്‍ രശ്മിക മന്ദാനയാണ് വിജയുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്.

ശരത് കുമാര്‍, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തല ചിത്രം തുനിവിനും ഗംഭീര പ്രതികരണമാണ് തീയറ്ററില്‍ നിന്നും ലഭിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News