കലോത്സവത്തിലെ ഭക്ഷണ വിവാദം; സര്‍ക്കാര്‍ പറയാത്ത കാര്യം മാധ്യമങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി സജി ചെറിയാന്‍

കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. വിവാദം കാരണം പഴയിടം മോഹനനന്‍ നമ്പൂതിരി പണി നിര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ പറയാത്ത കാര്യം, മാധ്യമങ്ങള്‍ സൃഷ്ടിച്ചുവെന്നും കലാ മേളയില്‍ വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിച്ചുവന്നും മന്ത്രി പറഞ്ഞു. ഭക്ഷണം സംബന്ധിച്ച വേര്‍തിരിവ് ചര്‍ച്ചകള്‍ വിദ്യാഭ്യാസത്തിന്റെ അപചയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം തെറ്റായ രീതിയില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ നീങ്ങിയാല്‍ അത് പരിശോധിക്കുമെന്നും ആലപ്പുഴയിലെ ലഹരി വാര്‍ത്തയുമായുണ്ടായ വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തില്‍ വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിനെതിരെ തെളിവില്ലെന്നും പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

സി പി ഐ എം പ്രവര്‍ത്തകര്‍ പ്രതിയാകുമ്പോള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇത് കാണിക്കുന്നില്ലെന്നും വാഹനം വാടകയ്ക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here