കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവുകളാകാമെന്ന് സുപ്രീം കോടതി

കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവുകള്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി. ബഫര്‍ സോണിലെ ഇളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അപേക്ഷകള്‍ തിങ്കളാഴ്ച്ച പരിഗണിക്കാം എന്ന് സുപ്രീം കോടതി അറിയിച്ചു. മേഖലയില്‍ കൂടുതല്‍ ജനവാസങ്ങള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.

വിവിധ ജില്ലകളില്‍ നിന്നുള്ള ജനങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് ഇന്നു കോടതി പരിഗണിച്ചത്. മുഴുവന്‍ ഹര്‍ജികളിലും തിങ്കളാഴ്ച ഒരുമിച്ചു വാദം കേള്‍ക്കും. അതേസമയം ബഫര്‍ സോണില്‍ ഒരു ഇടപെടലും കോടതി ഇന്നു നടത്തിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here