ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര രണ്ടാം മത്സരം നാളെ

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ തുടക്കമാവും. നാളെ ഉച്ചക്ക് ഇന്ത്യന്‍ സമയം 1.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി സച്ചിന്റെ റെക്കാര്‍ഡ് തകര്‍ത്ത വീരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും കരുത്തിലാവും ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുക. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചാണ് ഈഡന്‍ ഗാര്‍ഡനിലേത്. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News