ഏലയ്ക്കായില്‍ കീടനാശിനി; ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി

ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ദേവസ്വം ബോര്‍ഡ്.കീടനാശിനി അംശം ഉണ്ടെന്ന് കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച അരവണ വിതരണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടി ഉത്തരവ് വന്നതിന്ന് പിന്നാലെയാണ് നടപടി.

അരവണ വിതരണവുമായി ബന്ധപ്പെട്ട് എന്ത് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും അതിന് ഏലയ്ക്ക വിതരണം ചെയ്യുന്ന കരാറുകാരന്‍ ഉള്‍പ്പടെ ഉത്തരവാദികളായിരിക്കും എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.ഭക്തരുടെ താല്പര്യം സംരക്ഷിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവാദിത്വം ഉണ്ട്. പുതിയ അരവണ ഉണ്ടാക്കുമ്പോള്‍ കീടനാശിനി ഇല്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.തിരുവനന്തപുരത്തെ ലാബിലെത്തിച്ച് പരിശോധനക്ക് ശേഷം സന്നിധാനത്തെ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉറപ്പ് വരുത്തണം എന്നും കോടതി നിര്‍ദ്ദേശിച്ചു. വിതരണത്തിനായി തയ്യാറാക്കിയ അരവണ ടിന്നുകള്‍ സീല്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.ആറു ലക്ഷത്തോളം ടിന്‍ അരവണയാണ് നിലവാല്‍ സന്നിധാനത്ത് നിലവില്‍ സ്റ്റോക്കുള്ളത്.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അരവണ നിര്‍മ്മാണവും വിതരണവും നിര്‍ത്തിവെക്കൊന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കീടനാശിനിയില്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് അരവണ നിര്‍മ്മാണം പുനരാരംഭിക്കും. മകരവിളക്ക് നന്നായി നടത്തുക എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. വിഷയത്തില്‍കൂടുതല്‍ പ്രതികരണങ്ങള്‍ ആവശ്യമെങ്കില്‍ അതിന് ശേഷം മാത്രം പ്രതികരണം രേഖപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ഇനി ഇങ്ങനൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേകം ശ്രദ്ധിക്കും.കോടതിയില്‍ പരാതി നല്‍കിയ വ്യക്തി നല്‍കിയ എലയ്ക്കായിലും വിഷാംശം ഉണ്ടായിരുന്നതായും ബോര്‍ഡ് പ്രസിഡന്റ് കൂടിച്ചേര്‍ത്തു.കരാറുകാരുടെ കിടമത്സരമാണ് പരാതിക്കു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel