ബഷീറിനെയും തകഴിയേയും പാശ്ചാത്യ ലോകത്തിന് പരിചയപെടുത്തിയ ആര്‍ഇ ആഷര്‍ അന്തരിച്ചു

ലോകപ്രശസ്ത ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ റൊണാള്‍ഡ് ഇ ആഷര്‍ അന്തരിച്ചു.സ്‌കോട്ലന്‍ഡിലെ എഡിന്‍ബറോയിലായിരുന്നു അന്ത്യം.മലയാളത്തിലേയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും സാഹിത്യ കൃതികള്‍ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത് ആഷറാണ്.ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അലിക്കത്ത്, കാച്ചി, തട്ടം തുടങ്ങി അറുപതോളം മലബാര്‍ പദങ്ങള്‍ സംഭാവന നല്‍കിയതും ആഷറായിരുന്നു.

ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്‍, മുട്ടത്തുവര്‍ക്കിയുടെ ഇവില്‍ സ്പിരിറ്റ്, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി നേടിയ അദ്ദേഹം നാല് വര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ദ്രാവിഡ ഭാഷകളിലെ ഗവേഷണങ്ങളുടെ പേരില്‍ പ്രശസ്തനാണ്. 96 വയസായിരുന്നു.2022 ഡിസംബര്‍ 26നാണ് അദ്ദേത്തിന് മരണം സംഭവിച്ചത്.അദ്ദേഹത്തിന്റെ മകന്‍ ഡോ. ഡേവിഡ് ആഷര്‍ ഇ മെയിലിലൂടെയാണ് മലയാള എഴുത്തുകാരന്‍ പി ശ്രീകുമാറിനെ മരണ വിവരം അറിയിച്ചത്.

ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആപ്രിക്കന്‍ സ്റ്റഡീസില്‍ അധ്യാപകജീവിതമാരംഭിച്ച അദ്ദേഹം 1968ല്‍ മിഷിഗന്‍ യൂണിവേഴ്സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. റോയല്‍ ഏഷ്യറ്റിക് സൊസൈറ്റി ഫെലോ, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

1955ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ആഷര്‍, തമിഴ് ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചെലവഴിച്ചു. 1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്നു. 1968ല്‍ മിഷിഗന്‍ യൂണിവേഴ്സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. റോയല്‍ ഏഷ്യറ്റിക് സൊസൈറ്റി ഫെലോഷിപ്പ്, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here