ADVERTISEMENT
15-ാമത് ഹോക്കി ലോകകപ്പിന് ഒഡീഷയിൽ തുടക്കം .നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പിന് തുടർച്ചയായ രണ്ടാം തവണയാണ് ഒഡിഷ വേദിയാവുന്നത്. 2018ലും ഇന്ത്യയായിരുന്നു ലോകകപ്പിന്റെ ആതിഥേയർ.
അഞ്ച് വൻകരകളിൽ നിന്നായി 16 ടീമുകളാണ് ജനുവരി 29വരെ നീളുന്ന ഹോക്കി മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. നാലു ടീമുകളടങ്ങുന്ന നാല് പൂളുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. പൂൾ ഡിയിൽ ഇംഗ്ളണ്ട്,വെയിൽസ്,സ്പെയ്ൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. റൂർക്കേലയിൽ സ്പെയ്നിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 15ന് ഇംഗ്ളണ്ടുമായും 19ന് വെയിൽസുമായുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഇന്ത്യൻ സംഘത്തിലുണ്ട്.
1975 ഒളിമ്പിക്സിൽ എട്ടുസ്വർണമടക്കം 12 മെഡലുകൾ നേടിയിട്ടുണ്ടെങ്കിലും ഇന്ത്യ ലോകകപ്പ് ഒരുതവണ മാത്രമേ നേടിയിട്ടുള്ളൂ. 1975ൽ അജിത്പാൽ സിംഗ് നയിച്ച ഇന്ത്യൻടീം പാകിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ചാണ് ലോകകപ്പ് നേടിയത്.
പൂൾ എ
ആസ്ട്രേലിയ
അർജന്റീന
ഫ്രാൻസ്
ദ.ആഫ്രിക്ക
പൂൾ ബി
ബെൽജിയം
ജർമ്മനി
ദ.കൊറിയ
ജപ്പാൻ
പൂൾ സി
ഹോളണ്ട്
ന്യൂസിലാൻഡ്
മലേഷ്യ
ചിലി
പൂൾ ഡി
ഇന്ത്യ
ഇംഗ്ളണ്ട്
വെയിൽസ്
സ്പെയ്ൻ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ് പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.