മൂടല്‍മഞ്ഞ് കാരണമുള്ള റോഡപകടങ്ങള്‍; 2021ല്‍ 13,372 പേര്‍ മരിച്ചു

മൂടല്‍മഞ്ഞും കാലാവസ്ഥയും മൂലമുണ്ടായ റോഡപകടങ്ങളില്‍ 2021-ല്‍ 13,372 പേര്‍ മരണപ്പെടുകയും 25,360 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട്. പകുതിയിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ 3,782 മരണങ്ങള്‍ രേഖപ്പെടുത്തി. അതേസമയം ബിഹാറില്‍ 1800 ഉം മധ്യപ്രദേശില്‍ 1233 ഉം മരണങ്ങളാണ് കണക്കില്‍ ഉള്‍പ്പെടുന്നത്. ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് കാരണമുള്ള വാഹനാപകട മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റോഡ് ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ റോഡപകടങ്ങള്‍’ എന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ആറ് നഗരങ്ങളും യുപിയില്‍ നിന്നുള്ളതാണ്. കാണ്‍പൂര്‍ 173 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ആഗ്രയില്‍ 108 മരണങ്ങള്‍ രേഖപ്പെടുത്തി, പ്രയാഗ്രാജ് (97), ഗാസിയാബാദ് (91) ലഖ്നൗ (67), വാരണാസി (56) എന്നിവയാണ് മരണസംഖ്യ കൂടുതലുള്ള മറ്റ് നഗരങ്ങള്‍. പട്നയില്‍ 56 മരണങ്ങളും രേഖപ്പെടുത്തി. എട്ട് മരണങ്ങളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here