നാദാപുരത്ത് 12 പേര്‍ക്ക് അഞ്ചാം പനി

കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയില്‍ പന്ത്രണ്ട് പേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പനി ബാധിച്ച കുട്ടികളുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. നിലവില്‍ നാദാപുരത്ത് ഒമ്പത് പേര്‍ക്കും പുറമേരിയില്‍ രണ്ട് പേര്‍ക്കും വളയത്ത് ഒരാള്‍ക്കുമാണ് രോഗം. രോഗലക്ഷണങ്ങളോടെ ഇരുപത്തിരണ്ടുകാരന്‍ ചികിത്സയിലുണ്ട്. പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍ക്കാണ് രോഗം ബാധിച്ചത്.

പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുത്തിവെപ്പ് എടുക്കാത്തവരെ കണ്ടെത്തി ബോധവത്കരണം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News