എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി

എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി. ഷവര്‍മ്മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് കണ്ടെത്തിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് പിടികൂടിയത്. ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നതാണ് ഇറച്ചി . ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിലാണ് ഇറച്ചി പിടികൂടിയത്. പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന കോഴി ഇറച്ചിയാണ് പിടികൂടിയത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കോഴിയിറച്ചി കൊണ്ടുവന്നതെന്നാണ് കരുതുന്നത്. പുഴുക്കള്‍ പുറത്തേക്ക് വരുന്ന നിലയിലായിരുന്നു ഇറച്ചി. പാലക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകക്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News