വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. നാട്ടുകാരനായ സാലു പള്ളിപ്പുറത്തിന്റെ കാലിലാണ് പരുക്കേറ്റത്.

വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here