ജാര്‍ഖണ്ഡില്‍ പിക്കപ്പ് മറിഞ്ഞു; 7 തൊഴിലാളികള്‍ മരിച്ചു

ജാര്‍ഖണ്ഡില്‍ വന്‍ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ സറൈകേല-ഖര്‍സവന്‍ ജില്ലയില്‍ ആണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ എട്ട് പേര്‍ ആശുപത്രിയിലാണ്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രാജ്നഗര്‍-ചൈബാസ റോഡില്‍ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈര്‍ബാനി ഗ്രാമത്തിന് സമീപമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്ത്രീകളുള്‍പ്പെടെ ഏഴ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് മരിച്ചു. പന്ത്രണ്ടോളം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവര്‍ രാജ്നഗര്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News