കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശൈത്യ തരംഗ മുന്നറിയിപ്പ്

വീണ്ടും ശൈത്യ തരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശൈത്യ തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ മാസം 15ഓടെ ശൈത്യതരംഗമെത്തുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ജമ്മു കാശ്മീരില്‍ ഹിമപാതമുണ്ടായി. ഗന്ദര്‍ബാല്‍ ജില്ലയ്ക്ക് സമീപത്തുള്ള ബാല്‍ട്ടാലില്‍ ആണ് ഹിമപാതമുണ്ടായത്. ഹിമപാതത്തില്‍ ആര്‍ക്കും ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം 23 ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്.

ഉത്തരേന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന 24 മണിക്കൂറില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ അതിശൈത്യത്തിനൊപ്പം വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here