ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി

ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി. നിയമന ശുപാർശ കൊളിജീയം ആവർത്തിച്ച് നൽകിയാൽ നിയമനം നടത്താൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. കർണാടക ഹൈക്കോടതി ജഡ്ജിയായി നാഗേന്ദ്ര രാമചന്ദ്ര നായികിന്റെ നിയമന ശുപാർശവുമായി ബന്ധപ്പെട്ടാണ് കത്ത്.

കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകന്‍ നാഗേന്ദ്ര രാമചന്ദ്ര നായികിനെ നിയമിക്കാനുള്ള ശുപാര്‍ശ മൂന്നാമതും കേന്ദ്രത്തിന് കൈമാറികൊണ്ട് നല്‍കിയ കത്തിലാണ് ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് അവര്‍ത്തിച്ചു നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

1993-ലെ രണ്ടാം ജഡ്ജസ് കേസിലെ വിധിയില്‍ ഏകകണ്ഠമായി അവര്‍ത്തിച്ചുനല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ഏകകണ്ഠമായി കൊളീജിയം അവര്‍ത്തിച്ചുനല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിച്ച് നിയമന ഉത്തരവ് ഒരു മാസത്തിനുള്ളില്‍ ഇറക്കണമെന്ന് സുപ്രീംകോടതി 2021-ല്‍ വിധിച്ചിരുന്നു.ഈ രണ്ട് വിധികളും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്,ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ കൊളീജിയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയത്.കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷ വിമർശനമുയർത്തിയിരുന്നു .

സുപ്രീംകോടതി ശുപാര്‍ശകള്‍ തുടര്‍ച്ചയായി മടക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു .കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചിരുന്നു . ഈയൊരു സാഹചര്യത്തിൽ ജഡ്ജി നിയമനത്തിലുള്ള 44 ശുപാര്‍ശകളില്‍ കേന്ദ്ര സർക്കാർ കഴിഞ്ഞ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here