മാസങ്ങളും വര്‍ഷങ്ങളും വേണ്ട, നിമിഷങ്ങള്‍ മതി ഒരു വീട് നിര്‍മിക്കാന്‍; വീഡിയോ

ഒരു വീട് വയ്ക്കാന്‍ ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും നമുക്ക് വേണ്ടിവരും. ബെഡ്റൂമുകളും ബാത്ത്റൂമുകളും കിച്ചണും അങ്ങനെ എല്ലാം ഒന്ന് പണിത് വരുമ്പോഴേക്കും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയാകും. എന്നാല്‍ മിനുട്ടുകള്‍ കൊണ്ട് ഒരു വീട് വയ്ക്കുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ… നിമിഷങ്ങള്‍ കൊണ്ട് എല്ലെങ്കില്‍ ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും ഒരു വീട് റെഡിയാവുക എന്നത് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

എന്നാല്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിമിഷങ്ങള്‍കൊണ്ട് ഒരു വീട് നിര്‍മിക്കുന്നതകീണ് വീഡിയോയുടെ ഉള്ളടക്കം. വീടിന് ആകെയുള്ളത് ഒരു റൂമാണ്. ഹാളും കിച്ചണും ബാത്ത്റൂമും ഒക്കെ ഈ വലിയ റൂമിലാണുള്ളത്. വളരെ മനോഹരമായി നിമിഷങ്ങള്‍കൊണ്ടാണ് അതെല്ലാം ക്രമീകരിക്കുന്നത്.

ജീവനക്കാരന്‍ പെട്ടി തുറക്കുന്നതും അത് ആഡംബര വീടായി മാറുന്നതും വീഡിയോയില്‍ കാണാം. 40 ലക്ഷത്തില്‍ ഒരു മുറി സജ്ജീകരിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 58 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരുടെ കമന്റുകളും ഈ വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News