സ്വയം പ്രഖ്യാപിത സ്ഥാനാത്ഥിയാകുന്നത് ആംഗീകരിക്കാനാവില്ല; പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണം, മുന്നറിയിപ്പുമായി KPCC

പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്നും ആരും സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ വിമർശനം.
സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണെന്നും ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത് സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ഇപ്പോൾ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി യോഗത്തിൽ പറഞ്ഞു. നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ ആലോചിക്കേണ്ട. പാര്‍ട്ടിയില്‍ ഏക സ്വരവും ഏക പ്രവര്‍ത്തന ശൈലിയുമാണ് വേണ്ടതെന്നും സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം നിലവില്‍ എംപിമാരായ ശശി തരൂരും ടിഎന്‍ പ്രതാപനും പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എകെ ആന്റണിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here