നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് നേതാക്കളോട് എ കെ ആന്‍റണി

നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന്  എ കെ ആന്‍റണി. ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്നും  സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു.

സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനി ചർച്ചയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതേസമയം, കെപിസിസി ഭാരവാഹി യോഗത്തിലും എംപിമാരുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെ എംപിമാര്‍ നടത്തുന്ന പരസ്യപ്രതികരണം ഗുണകരമല്ല. അവരെ നിലക്കുനിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ് തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നു. ടിഎന്‍ പ്രതാപന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും എംപിമാമാരുടെ അഭിപ്രായം തള്ളിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here