കുഫോസ് വിസിയുടെ നിയമനം നിയമം പാലിച്ച്; കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കുഫോസ് വിസി നിയമനം നിയമം പാലിച്ചെന്ന് കേരളം സുപ്രീംകോടതിയിൽ. ഒന്നിലധികം പേരുകൾ അടങ്ങുന്ന പാനൽ ചാൻസിലർ ആയ ഗവർണർക്ക് നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും സെർച്ച് കമ്മിറ്റി മൂന്നിലധികം പേരുകൾ നൽകരുതെന്ന് മാത്രമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും കേരളം സുപ്രീംകോടതി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കുഫോസ് വിസി ആയി കെ റിജി ജോണിനെ നിയമിച്ചത് നിയമം പാലിച്ചാണെന്നാണ് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.നിയമനത്തിനായി ഒന്നിലധികം പേരുകൾ അടങ്ങുന്ന പാനൽ ചാൻസലറായ ഗവർണർക്ക് നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല.സെർച്ച് കമ്മിറ്റി മൂന്നിലധികം പേരുകൾ നൽകരുതെന്ന് മാത്രമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിയമത്തിലെ 33 (2)വകുപ്പുപ്രകാരം വിസി നിയമനത്തിന് മൂന്നിലധികം പേരുകൾ നൽകരുതെന്നാണ് വ്യവസ്ഥ. അതിനർത്ഥം മൂന്നു പേരുകൾ നൽകണമെന്നല്ലെന്നും സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.

വി.സി. നിയമനത്തിന് മൂന്ന് പേരുകള്‍ അടങ്ങുന്ന പട്ടിക നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ ഡോ. കെ. റിജി ജോണിന്റെ പേര് മാത്രമാണ് തനിക്ക് കൈമാറിയിരുന്നതെന്ന് ചാൻസിലറായ ഗവർണർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.ഗവർണറുടെ വാദം തെറ്റാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.കുഫോസ് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പരിഗണിച്ച പേരുകളിൽ ഏറ്റവും യോഗ്യൻ ഡോ കെ റിജി ജോൺ ആയിരുന്നുവെന്നും സംസ്ഥാനം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം നിയമനം റദ്ദാക്കിയതിനെതിരെ റിജി ജോൺ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here