ദില്ലി – പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധന

ദില്ലി – പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അപരിചിതന്റെ ഫോൺ കോളിനെ തുടർന്ന് വിമാനത്താവളത്തിൽ എയർലൈൻ ഉദ്യോഗസ്ഥർ ബോർഡിംഗ് നിർത്തുകയും ബോംബ് സ്ക്വാഡിനെ ഉപയോഗിച്ചുകൊണ്ട് പരിശോധന തുടരുകയുമാണ്. ദില്ലി ഐജിഐ എയർപോർട്ടിൽ നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. അതേസമയം, സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയില്ല എന്ന് ദില്ലി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News