31 വര്‍ഷത്തെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് പേരറിവാളനും അമ്മയും

നീതിക്കായുള്ള നീണ്ട 31 വര്‍ഷത്തെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് കേരള സാഹിത്യോത്സവ വേദിയില്‍ പേരറിവാളനും അമ്മ അര്‍പ്പുതാമ്മാളും. രാജീവ് ഗാന്ധിയും എന്റെ ജീവിതവും എന്ന വിഷയത്തിലയിരുന്നു പേരറിവാളനും അര്‍പ്പുതാമ്മാളും സാഹിത്യോസവത്തിന്റെ വേദിയില്‍ എത്തിയത്.

‘എന്റെ മകനായി നടത്തിയ പോരാട്ടത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത് കേരളത്തില്‍നിന്നാണ്. പലവട്ടം ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് ഞാന്‍ പറഞ്ഞിരുന്നു, എന്റെ മകനെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുമെന്ന്… ഇന്നിതാ ഞാനാ വാക്കുപാലിച്ചു…’ അര്‍പ്പുതാമ്മാള്‍ പറഞ്ഞു.

ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെട്ടതിനപ്പുറം ജയില്‍ പടിപ്പിച്ച പാഠങ്ങളായിരുന്നു പേരറിവാളന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. സത്യം തുറന്നു പറയാന്‍ മടികാണിക്കാത്ത കേരളത്തിന്റെ മണ്ണില്‍ മകനുമായി ഒരിക്കല്‍ വരുമെന്ന് അമ്മഅര്‍പ്പുതാമ്മാള്‍ ഉറപ്പിച്ചതായിരുന്നു. താനൊരു പാവമല്ലെങ്കിലും നിരപരാധി ആണെന്ന പേരറിവാളന്റെ വാക്ക് സദസ്സില്‍ തളം കെട്ടിനിന്നിരുന്നു.

‘ജയിലിലായിരിക്കുമ്പോള്‍ മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന നോവല്‍ പലവട്ടം വായിച്ചിട്ടുണ്ട്… ഇങ്ങനെയൊരു അമ്മ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല… ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ അമ്മയുടെ പോരാട്ടം പാഴായിപ്പോകുമായിരുന്നു…’ അമ്മയെക്കുറിച്ച് പേരറിവാളന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News