മൊട്ടവാലന്റെ മുമ്പില്‍ അകപ്പെട്ട് ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാറിന് സമീപം ആനയിറങ്കല്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

ദേശീയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്‌കൂട്ടര്‍ ആനയുടെ മുന്നില്‍പ്പെട്ട് പോകുകയായിരുന്നു. ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോവുകയായിരുന്നു. നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം;ഒരാള്‍ക്ക് പരുക്ക്

തൃശ്ശൂര്‍ മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു. കാലിന് പരുക്കേറ്റ ജാനകിയെ വാല്‍പ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here