സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

കാസര്‍ക്കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജ് വിദ്യാര്‍ത്ഥികളായ അബി(20), പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്‌ച രാവിലെ ഏഴരയോടെ മിയാപദവിയിൽവെച്ചായിരുന്നു അപകടം.  സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്. പരുക്കേറ്റ വിദ്യാർത്ഥി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News