തെറ്റായ ഒരു നടപടിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല:എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെറ്റായ ഒരു നടപടിക്കും പാര്‍ട്ടി കൂട്ടുനിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആലപ്പുഴയിലെ വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും എന്നത് മാധ്യമപ്രചാരണം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടിയുടെ മുന്നില്‍ വരുന്ന എല്ലാ കേസും പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തും. വര്‍ഗീയതയ്ക്കും കേന്ദ്ര നയങ്ങള്‍ക്കുമെതിരെ സിപിഐഎം സംസ്ഥാന ജാഥ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് പ്രചാരണ ജാഥ. ജാഥ കാസര്‍ക്കോട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഭരണത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശന പരിപാടി വലിയ വിജയമായിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here