മികച്ച ഫീച്ചറുകളുള്ള പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ സി50 എന്നാണ് മോഡലിന്റെ പേര്. പോക്കോയുടെ ‘സി’പരമ്പരയിലുള്ള പുതിയ മോഡലാണ് പോക്കോ സി50. മീഡിയടെക് ഹീലിയോയുടെ എസ്ഒസി പ്രൊസസറാണ് മോഡലിന് കരുത്ത് പകരുന്നത്. വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലെയാണ് മറ്റൊരു ഹൈലൈറ്റ്. എ.ഐ പിന്തുണയുള്ള എട്ട് മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറ, 5,000 എം.എ.എച്ച് ബാറ്ററി ബാക്ക് എപ്പ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. റെഡ്മിയുടെ എവണ്‍ പ്ലസ് മോഡലില്‍ മാറ്റങ്ങള്‍ വരുത്തിയുള്ളതാണ് സി50.
രണ്ട് വാരിയന്റുകളിലാണ് സി50 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജ് വാരിയന്റുമുള്ള മോഡലിന് 6,499 രൂപയാണ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് വാരിയന്റുമുള്ള മോഡലിന് 7,299 രൂപയുമാണ് വില. ഫ്‌ളിപ്പ് കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്ത മോഡലുകള്‍ ലൈറ്റ് ഗ്രീന്‍, ബ്ലൂ കളറുകളിലുള്ളതാണ്. ജനുവരി 10 മുതല്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. ഒക്ടോബറില്‍ റെഡ്മി എവണ്‍ പ്ലസ് ഇതെ വിലയിലുള്ള മോഡലുകളാണ് പുറത്തിറക്കിയിരുന്നത്.
പോക്കോ സി50 സ്മാര്‍ട്ട്‌ഫോണില്‍ 720×1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.52 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 120Hz ടച്ച് സാമ്പിള്‍ റേറ്റ് പിന്തുണയുണ്ട്. രണ്ട് പിന്‍ ക്യാമറകളാണ് പോക്കോ സി50 സ്മാര്‍ട്ട്‌ഫോണിലുള്ളത്. 8 എംപി പ്രൈമറി ക്യാമറയടങ്ങുന്ന ഡ്യൂവല്‍ റിയര്‍ ക്യാമറ സെറ്റപ്പ് വില കുറഞ്ഞ ഫോണുകളുടെ വിഭാഗത്തില്‍ മികച്ചതാണ്. മുന്നില്‍ 5 എംപിയുടെതാണ് ക്യാമറ. 1080p 30fps റെസല്യൂഷനില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പോക്കോ സി50 സ്മാര്‍ട്ട്‌ഫോണിലെ ക്യാമറകളിലൂടെ സാധിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.