എന്‍ഡിടിവിയില്‍ വീണ്ടും രാജി

അദാനി ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഡിടിവിയില്‍ വീണ്ടും രാജി. എന്‍ഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ അംഗങ്ങളാണ് പുതിയതായി രാജിവെച്ചത് . എന്‍ഡിടിവി ഗ്രൂപ്പിന്റെ പ്രസിഡന്റ് സുപര്‍ണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്റ്റ് ഓഫീസര്‍ കവല്‍ജിത് സിംഗ് ബേദി എന്നിവരാണ് രാജിവെച്ചത്.

ഗൗതം അദാനി എന്‍ഡിടിവി ഏറ്റെടുത്തതിന് പിന്നാലെ അതിന്റെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്‍ഡിടിവിയുടെ 64.72 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്, വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ എന്നിവരാണ് നിലവില്‍ എന്‍ഡിടിവിയുടെ പ്രധാന ഷെയര്‍ഹോള്‍ഡേഴ്‌സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here