പക്ഷിപ്പനി; ചാത്തമംഗലത്ത് കോഴികളെ കൊല്ലുന്നത് ഇന്നും തുടരും

കോഴിക്കോട് ചാത്തമംഗലം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴികളെ കൊല്ലുന്നത് ഇന്നും തുടരും. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സർക്കാർ പ്രാദേശിക കോഴി ഫാമിലെ കോഴികളെയാണ് കൊല്ലുക. ഇതിന് ശേഷം ഒരു കിലോമീറ്റർ ചുറ്റളവിൽ ബാക്കിയുള്ള കോഴികളെയും മറ്റു വളർത്തു പക്ഷികളെയും ഇതിനൊപ്പം തന്നെ കൊല്ലുകയും ചെയ്യുമെന്ന് ചാത്തമംഗലത്തെ അധികൃതർ അറിയിച്ചു. ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് ആര്‍.ആര്‍.ടി ടീമുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

അതിതീവ്ര വ്യാപന ശേഷി ഉള്ള H5N1 വകഭേദമാണ് ഫാമിലെ കോഴികളിൽ കണ്ടെത്തിയത്. ചാത്തമംഗലം ഫാമിന്‍റെ പത്ത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാധ്യത പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള പ്രദേശത്തെ കടകളില്‍ കോഴി വില്‍പന, കോഴി ഇറച്ചി വില്‍പന, മുട്ട വില്‍പന എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News