ധോണിയിൽ വീണ്ടും PT 7 ഇറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും PT സെവന്‍ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ദൗത്യ സംഘം ഉടൻ തന്നെ ധോണിയിൽ എത്തുമെന്നാണ് സൂചന.

ബുധനാഴ്ചയാണ് പി ടി 7നെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്.

പടക്കം പൊട്ടിച്ച് ആനയെ കാടു കയറ്റാനായിരുന്നു ശ്രമം. അതേസമയം, കൂടെയുണ്ടായിരുന്ന ആനക്കൂട്ടം ഇപ്പോ‍ഴും വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നതായാണ് വനം വകുപ്പിന്‍റെ നിഗമനം. ആനയെ തളയ്ക്കാനുളള ശ്രമങ്ങള്‍ ഇന്നും തുടരുമെന്നാണ് വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. തളയ്ക്കാൻ ആനക്കൂട് ക‍ഴിഞ്ഞ ദിവസം തന്നെ തയ്യാറാക്കിയിരുന്നു. ധോണി ഫോറസ്റ്റ് ബേസ് ക്യാമ്പിന് സമീപത്താണ് 18 അടി ഉയരവും 15 അടി വീതിയുമുള്ള കൂട് തയാറാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys