വയനാട്ടിലെ കടുവ മുത്തങ്ങയിലേക്ക്

കുപ്പാടിത്തറയില്‍ ഭീതിപരത്തിയ കടുവയെ കൂട്ടിലാക്കി മുത്തങ്ങ വനത്തിലേക്ക് കൊണ്ടുപോകും. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ്, ആര്‍ആര്‍ടി സംഘം പ്രദേശം വളഞ്ഞ് കടുവയെ കണ്ടെത്തി മയക്കുവെടിവെച്ചത്. മയക്കുവെടി വെച്ച് പൂര്‍ണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.

ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാര്‍ കാണുകയായിരുന്നു. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയുടെ കാലില്‍ വെടിയേറ്റു.
അതേസമയം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചു.

വയനാട്ടിലെ കടുവയെ മയക്കുവെടിവെച്ച് ദൗത്യം വിജയകരമാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്തുവന്നു. വന്യമൃഗങ്ങളുടെ വംശ വര്‍ധനവ് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിലെ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News