സ്വകാര്യതകളിലേക്കുള്ള ഡാറ്റാ കണ്ണുകളുടെ ചതിക്കുഴികള്‍ തുറന്ന് കാട്ടി വിവേക് പറാട്ടിന്റെ ‘ഒന്നുകളും പൂജ്യങ്ങളും’

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിവേക് പറാട്ടിന്റെ പുസ്തകം ഒന്നുകളും പൂജ്യങ്ങളും സ്വകാര്യതകളിലേക്ക് ഡാറ്റാ കണ്ണുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളും ഐ ഒ എസ് ഐ ഫോണുകളും , ഭൂരിഭാഗം ആളുകളിലും ഉണ്ട്. ഇത്തരം കമ്പനികള്‍ മനുഷ്യനില്‍ നിന്നും ഡാറ്റ ഓരോ സെക്കന്‍ഡിലും അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഇന്ന് ആഗോള കുത്തക കമ്പനികള്‍ കടന്നു കയറുകയാണ്. ഇതിന്റെ ഒരു നേര്‍ ചിത്രമാണ് വിവേക് പറാട്ട് ഒന്നുകളും പൂജ്യങ്ങളും എന്ന പുസ്തകത്തിലൂടെ കാട്ടി തരുന്നത്. നമ്മുടെ സംസാരവും പ്രവര്‍ത്തിയും എല്ലാം മൊബൈല്‍ ഫോണിന്റെ ക്യാമറകളിലൂടെയും മൈക്രോ ഫോണുകളിലൂടെയും നാം അറിയാതെ ഓരോ കമ്പനികളും ചോര്‍ത്തിയെടുക്കുന്നു. ഈ പ്രവര്‍ത്തി വിവിധ മേഖലകളില്‍ വിവിധ പ്രായക്കാരില്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുവേണ്ടി ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സ്വകാര്യതകളിലേക്കുള്ള ഈ ഡാറ്റാ കണ്ണുകളുടെ ചതിക്കുഴികളെ തുറന്ന് കാട്ടുക കൂടിയാണ് ഈ പുസ്തകം.

നാം എന്തു വാങ്ങണം, എന്തു ചിന്തിക്കണം, ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നൊക്കെ മനുഷ്യന് വേണ്ടി തീരുമാനിക്കുന്നത് പോലും ഇത്തരം ഡാറ്റ കമ്പനികളായി മാറിയിരിക്കുന്ന കാലം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ എപ്പോഴും ഒരു നിരീക്ഷണ വലയത്തിനുള്ളില്‍ ആണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നത് കൂടി ഒന്നുകളും പൂജ്യങ്ങളും എന്ന പുസ്തകം ഓര്‍മ്മിപ്പിക്കുന്നത്. മലയാളത്തില്‍ ലളിതമായി ടെക്‌നോളജിയെ അപഗ്രഥിച്ചു കൊണ്ട്, കുത്തക കമ്പനികള്‍ക്കെതിരായി ശക്തമായ ഭാഷയില്‍ എഴുതുന്ന ആദ്യത്തെ പുസ്തകം കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here