ബന്ധുവീട്ടിലേക്ക് പോകാന്‍ ലിഫ്റ്റ് ചോദിച്ചു; 90കാരിയെ ബലാത്സംഗം ചെയ്തു

ബൈക്ക് യാത്രികന്‍ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. 90 വയസായ സ്ത്രീയെ ആണ് പീഡിപ്പിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ജബല്‍പൂരില്‍ നിന്ന് ഷഹ്‌ദോള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വയോധികയാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി.

ബന്ധുവിന്റെ വീട്ടില്‍ പോകുന്നതിനായാണ് വയോധിക റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് കുറ്റാരോപിതന്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. രാത്രി വൈകിയാണ് റെയില്‍വേ സ്റ്റേഷനിലെത്തിയതെങ്കിലും രാത്രി സ്റ്റേഷനില്‍ തങ്ങി രാവിലെയാണ് വയോധിക ബന്ധുവീട്ടിലേക്കിറങ്ങിയത്.

ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചത്. തുടര്‍ന്ന് മുന്നോട്ട് പോകാനാകില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ വയോധിക പെരുവഴിയിലാവുകയായിരുന്നു. ബസ് റൂട്ടല്ലാത്തതിനാലാണ് അപരിചിതന്റെ ലിഫ്റ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് വയോധിക പറഞ്ഞു. ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News