യു എ ഇയില്‍ ഇനി 18 വയസ്സില്‍ ബിസിനസ് തുടങ്ങാം

യു എ ഇയില്‍ ഇനി പതിനെട്ടു വയസ്സില്‍ ബിസിനസ് തുടങ്ങാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ വാണിജ്യനയം പ്രഖ്യാപിച്ചു. മുന്‍ കാലങ്ങളില്‍ യു എ ഇയില്‍ ബിസിനസ് തുടങ്ങാനുള്ള പ്രായം 21 വയസ്സായിരുന്നു. അതിന് വിരാമമിട്ടുകൊണ്ടാണ് യു എ ഇയുടെ പുതിയ നീക്കം.

ഇസ്ലാമിക് ബാങ്കിംഗിന് പ്രാധാന്യം നല്‍കുന്നതാണ് പുതിയ നിയമം. വാണിജ്യ രംഗത്തെ ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമത്തില്‍ വകുപ്പുകളുണ്ട്. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡിജിറ്റല്‍ മേഖലകളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമം കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. യു എ ഇ സാമ്പത്തികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സലാഹാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News