ജോഷിമഠിനു സമാനമായി ഹിമാചല്‍ പ്രദേശിലും ഭൂമിയിടിഞ്ഞു

ഭൂമി ഇടിഞ്ഞു താഴ്ന്ന ജോഷിമഠിലേതിന് സമാനമായി ഉത്തരാഖണ്ഡിന്റെ അയല്‍സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് വിള്ളല്‍ രൂപപ്പെട്ടതായി കണ്ടെത്തിയത് . 32 വീടുകളിലും 3 ക്ഷേത്രങ്ങളിലും വിള്ളല്‍ കണ്ടെത്തി. സെറാജ് താഴ്വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് വിള്ളല്‍ രൂപപ്പെട്ടത്. അതെ സമയം ജോഷിമഠിലെ കൂടുതല്‍ കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടെത്തി.

ജോഷിമഠിലെ ഭൗമപ്രതിഭാസം സമീപപ്രദേശങ്ങളിലും ആവര്‍ത്തിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഉത്തരാഖണ്ഡിലെ ഓലി. മഞ്ഞില്‍ പുതഞ്ഞ താഴ്വാരം കാണാന്‍ ആയിരക്കണക്കിന് സഞ്ചരികള്‍ എത്താറുള്ള ഓലി ഈ സീസണില്‍ വിജനമാണ്. ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ജോഷിമഠിലെ 223 കുടുംബങ്ങളെയാണ് ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. പുതിയ വിള്ളലുകള്‍ കണ്ടെത്തുന്നത് രക്ഷപ്രവര്‍ത്തനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വിള്ളല്‍ കണ്ടെത്തിയ ഇടങ്ങളില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News