നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; വിമാനത്തില്‍ 5 ഇന്ത്യക്കാരെന്ന് സൂചന

നെപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം. 72 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 5 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന.

പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം പൂര്‍ണമായും കത്തിനശിച്ചു. മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തില്‍ മരണമടഞ്ഞവരുടെ എണ്ണം കൂടി വരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News