ആര്‍ത്തവ അവധി; അനുവദിക്കപ്പെട്ടത് എസ് എഫ് ഐയുടെ ആവശ്യം

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ച കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തീരുമാനം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. എസ് എഫ് ഐ നേതൃത്വം നല്‍കുന്ന കുസാറ്റ് യൂണിയന്‍ നേടിയെടുത്ത ഈ വിജയം കേരളത്തിലെ വിദ്യാര്‍ത്ഥി പോരാട്ട ചരിത്രത്തിലെ അഭിമാനകരമായ ഏടാണ്.

എസ് എഫ് ഐയുടെ വനിതാ പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ആര്‍ത്തവ അവധി അനുവദിക്കാന്‍ തീരൂമാനിച്ചത്. കുസാറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണായ നമിത ജോര്‍ജ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി മേഘ ലൗജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂണിയനാണ് കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളുടെയും അവകാശമായ ആവര്‍ത്തവ അവധി നേടിയെടുത്തത്. യൂണിയന്‍ നിലവില്‍ വന്നതുമുതല്‍ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി പ്രത്യേക ഇടപെടല്‍ നടത്തി. 8000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ ആദ്യമായാണ് കുസാറ്റില്‍ ചെയര്‍പേഴ്‌സണായും ജനറല്‍ സെക്രട്ടറിയായും വനിതകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി ലഭിച്ച ആദ്യ യൂണിവേഴ്‌സിറ്റി എന്ന ഖ്യാദി കുസാറ്റിന് ലഭിച്ചു എന്നത് എസ് എഫ് ഐ മുന്നോട്ട് വയ്ക്കുന്ന ലിംഗരാഷ്ട്രീയത്തിന്റെ കൂടി വിജയമാണ്.

പുതിയ യൂണിയന്‍ നിലവില്‍ വന്നതോടെ ഈ ആവശ്യം സര്‍വകലാശാല അധികൃതരുമായി സംസാരിച്ചുവെന്ന് ചെയര്‍പേഴ്‌സണ്‍ കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു. ജനുവരി മൂന്നിന് രേഖാമൂലമായി എഴുതി നല്‍കി. ഇതിനുശേഷം നടന്ന ചര്‍ച്ചയിലാണ് യൂണിവേഴ്‌സിറ്റി ആവശ്യം അംഗീകരിച്ചത്. ഇനി കൊച്ചിയിലെ കുസാറ്റ് ക്യാംപസിലും സര്‍വ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും ഈ അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കും.

ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി ആനുകൂല്യം അനുവദിച്ചുള്ള ഉത്തരവ് വൈസ് ചാന്‍സലര്‍ ഒപ്പ് വച്ചിട്ടുണ്ട്. നിലവില്‍ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയു. അതിന് താഴെയാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിക്കണം. പുതിയ ഉത്തരവ് വന്നതോടെ പെണ്‍കുട്ടുകള്‍ക്ക് 73 ശതമാനം ഹാജര്‍ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News