ആവേശം നിറച്ച് ജല്ലിക്കെട്ട്

തമിഴ്‌നാട് മധുരയില്‍ ജല്ലിക്കെട്ട് മത്സരം സംഘടിപ്പിച്ചു. 1000 കാളകളും 650ലധികം പോരാളികളും മത്സരങ്ങളില്‍ പങ്കെടുത്തു. കാളയെ പിടിക്കാന്‍ ഗോപാലകരും പിടികൊടുക്കാതെ വെട്ടിച്ച് കടന്ന് കാളകളും ഒരുപോലെ മത്സരിച്ചു. അവണിയാപുരം മനുഷ്യമൃഗ-പോര് കാണികളില്‍ ഏറെ ആവേശം നിറച്ചു.

കമന്റേറ്റര്‍ ഓരോ കാളകള്‍ക്കും മുന്‍കൂറായി സമ്മാനം പ്രഖ്യാപിച്ച് കാളകള്‍ക്കു വേണ്ടി പോരാളികളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു.സ്വര്‍ണ്ണനാണയം വരെ സമ്മാനങ്ങളായി ഒഴുകി. 7 റൗണ്ട് മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ 15 കാളകളെ കീഴടക്കിയവര്‍ അടുത്ത റൗണ്ടിന് യോഗ്യത നേടി. അതോടെ, വീര വിളയാട്ടായ ജല്ലിക്കെട്ട് ഇക്കുറി സമ്പന്നമായി.

പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായാണ് മധുരയില്‍ അവണിയാപുരത്തും പാലമേടും അലങ്കാനല്ലൂരും ജല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ആയിരുന്നു ജല്ലിക്കെട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here