തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്ന് നടി മംമ്ത മോഹൻദാസ്. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
സെൽഫിക്കൊപ്പമാണ് താരം തന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. കഴുത്തിലും മറ്റും നിറം മാറിയതും ചിത്രങ്ങളിൽ വ്യക്തമാണ്.
സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. “മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ അംഗീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്നങ്ങനെ കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേക്കും നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും”.മംമ്ത തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.
കാൻസറിനെ എതിരിട്ട് ശക്തമായി തിരിച്ചെത്തി നമുക്ക് മാതൃകയായ താരമാണ് മംമ്ത മോഹൻദാസ്. ജീവിതത്തിലെ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെയാണ് മംമ്ത നേരിട്ടത്. തിരിച്ചെത്തിയ താരം സിനിമയിൽ ശക്തമായ സാന്നിധ്യമായിരുന്നു.
അതേസമയം, നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായാണ് ആരാധകർ എത്തുന്നത്. നിങ്ങൾ ഒരു പോരാളിയാണെന്നും സുന്ദരിയാണെന്നുമായിരുന്നു നടി റബേക്കയുടെ കമന്റ്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ കുറിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.