കാര്യവട്ടത്ത് ഇന്ത്യക്ക് വേണ്ടി രണ്ടാം സെഞ്ച്വറി; 350 കടന്ന് ഇന്ത്യ

ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി ആരാധകർ വിലയിരുത്തുന്ന കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ പുരോഗമിക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും സെഞ്ചുറി നേടി. 97 പന്തിൽ 14 ഫോറുകളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 116 റസാണ് ഗിൽ നേടിയത്. പിന്നാലെ 85 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പെടെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി . ഏകദിനത്തിൽ
കോഹ്‌ലിയുടെ നാൽപ്പത്തിയാറാം സെഞ്ച്വറിയും കരിയറിലെ എഴുപത്തിനാലാം സെഞ്ച്വറിയുമാണ് ഇന്ന് കാര്യവട്ടത്ത് പിറന്നത്.

50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ  391 റൺസിന്റെ വിജയ ലക്‌ഷ്യം കുറിച്ചു. ഇപ്പോൾ നടക്കുന്ന ഏകദിന മത്സരമുൾപ്പെടെ ഇന്ത്യയുടെ അഞ്ചാം മത്സരമാണ് ഇവിടെ നടക്കുന്നത് . ഇതിന് മുമ്പ്  മൂന്ന് ട്വൻ്റി 20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും ഇന്ത്യ ഇവിടെ കളിച്ചിട്ടുണ്ട്.

2017 നവംബര്‍ ഒന്നിനാണ് സ്പോര്‍ട്സ് ഹബില്‍ ആദ്യ രാജ്യാന്തര മത്സരം അരങ്ങേറിയത്. എട്ടോവറായി ചുരുക്കിയ മത്സരത്തിൽ അന്ന് ആറുറണ്‍സിന് ഇന്ത്യ ന്യൂസിലാന്‍റിനെ തോല്‍പ്പിച്ചു.

ഇതുവരെ ഇവിടെ നടന്നതില്‍ ഒരു മൽസരത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. 2019 ഡിസംബറിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്‍റി 20 മൽസരത്തിലായിരുന്നു ഇന്ത്യയുടെ ഏക തോല്‍വി. 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് എന്ന വിജയ ലക്ഷ്യം വിന്‍ഡീസ് 18.3 ഓവറില്‍ അനായാസം മറികടന്നു.

നാലുമാസം മുമ്പായിരുന്നു അവസാന രാജ്യാന്തര മത്സരം. ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ആയിരുന്നു അത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  വിജയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News