കെട്ടഴിച്ചുവിട്ട വളർത്തുനായയെ കണ്ടു പേടിച്ചു; മൂന്നാം നിലയിൽ നിന്ന് ചാടി ഡെലിവറി ബോയ്

വീട്ടിലെ കെട്ടഴിച്ചുവിട്ട വളർത്തു നായയെ കണ്ടു പേടിച്ച ഡെലിവറി ബോയ് മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. ഹൈദരാബാദിലെ യൂസഫ്ഗുദ എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് സംഭവം. മൂന്നാം നിലയിലെ അപ്പാർട്മെന്റിൽ ഭക്ഷണം എത്തിക്കാൻ വന്നപ്പോഴാണ് വീട്ടിലെ ജർമൻ ഷെപ്പേർഡ് നായ ഇയാളെ ആക്രമിക്കാൻ അടുത്തെത്തിയത്.

ഡെലിവറി ബോയിയെ കണ്ടതും നായ ആക്രമിക്കാനെന്നോണം പിന്നാലെ പാഞ്ഞു. രക്ഷപ്പെടാൻ മറ്റു മാർഗമില്ലാതെ ഇയാൾ ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 25 വയസ്സുള്ള മുഹമ്മദ് റിസ്വാനാണ് അപകടം പറ്റിയത്.

ഗുരുതരമായ പരുക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ബഞ്ചാര ഹിൽസ് പൊലീസ് വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News