ജെല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് 19 പേർക്ക് പരുക്ക്; 11 പേർ ഗുരുതരാവസ്ഥയിൽ

മധുരയിൽ നടന്ന ജെല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് 19 പേർക്ക് പരുക്ക്. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി മധുര അവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിലാണ് സംഭവം. ഇതിൽ 11 പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മധുര രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊങ്കലിനോട് അനുബന്ധിച്ച്  മാട്ടുപ്പൊങ്കൽ ദിവസമായ ഇന്നാണ് തമിഴ്നാട്ടിൽ പ്രധാനമായും ജെല്ലികെട്ട് നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തമിഴ്നാട് സർക്കാർ ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here