തൃശൂരിൽ സ്‌കൂൾ അങ്കണത്തിൽ വാൾ വീശി ആക്രമണം; സംഭവം പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ

തൃശ്ശൂർ വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വാൾ വീശി ആക്രമണം. പുറത്തുനിന്നെത്തിയ രണ്ടംഗ സംഘം വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെത്തിയ ആളുടെ വാഹനവുമായി രാവിലെ നടന്ന അപകടത്തിനെ തുടർന്നാണ് അക്രമം അരങ്ങേറിയത് എന്നാണ് സൂചന.

അപകടവുമായി ബന്ധപ്പെട്ട് പുറത്ത് നിന്ന് എത്തിയ രണ്ട് ചെറുപ്പക്കാർ വടിവാൾ വീശിയാണ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയച്ചു. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here