വിളര്‍ച്ചയകറ്റാന്‍ വിരബാധ ഒഴിവാക്കണം: മന്ത്രി വീണാ ജോര്‍ജ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, January 29, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

    ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

    കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

    പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു

    ആലുവ ,കോട്ടയം, തൃശൂർ എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട്  മേള

    യു എസില്‍ ഇനി വിസ നടപടി അതിവേഗം

    യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

    യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

    കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

    കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

    ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

    ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

    ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

    കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

    പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു

    ആലുവ ,കോട്ടയം, തൃശൂർ എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട്  മേള

    യു എസില്‍ ഇനി വിസ നടപടി അതിവേഗം

    യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

    യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

    കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

    കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

    ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

    ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result
Kairali News
No Result
View All Result

വിളര്‍ച്ചയകറ്റാന്‍ വിരബാധ ഒഴിവാക്കണം: മന്ത്രി വീണാ ജോര്‍ജ്

1 മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കുന്നു

by newzkairali
2 weeks ago
മിത്ര 181 ഹെല്‍പ്പ്‌ലൈന്‍ ശക്തിപ്പെടുത്തും; മന്ത്രി വീണാ ജോര്‍ജ്
Share on FacebookShare on TwitterShare on Whatsapp

Read Also

ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കൂ… ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

നാദാപുരത്ത് 13 പേർക്ക് കൂടി അഞ്ചാം പനി

കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുകയാണ്. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഒന്ന് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. 1 വയസു മുതല്‍ 2 വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം)യും 2 മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം.

ഉച്ചഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ ജനുവരി 24ന് ഗുളിക കഴിക്കേണ്ടതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിരകള്‍

മനുഷ്യ ശരീരത്തില്‍ സാധാരണ കാണുന്ന വിരകള്‍ ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കപ്പുഴു ( ഹുക്ക് വേം) , കൃമി (പിന്‍ വേം), നാട വിര (ടേപ്പ് വേം) , ചാട്ട വിര (വിപ് വേം) തുടങ്ങിയവയാണ്.

വിരബാധ ലക്ഷണങ്ങള്‍

വിരബാധ ഒരാളില്‍ വിളര്‍ച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാക്കും.

മലദ്വാരത്തില്‍ ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തില്‍ രക്തം കാണുക എന്നിവയാണ് വിരബാധയുടെ രോഗലക്ഷണങ്ങള്‍

വിരബാധ പകരുന്നതെങ്ങനെ?

നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.

വിരബാധ എങ്ങനെ തടയാം?

· ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
· ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
· മനുഷരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക
· മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക
· കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക
· വീടിന് പുറത്ത് പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക
· ഭക്ഷണം അടച്ച് സൂക്ഷിക്കുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
· തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം പാടില്ല
· ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡ സോള്‍ ഗുളിക കഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: DISEASEHealthworm
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു
Big Story

ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

January 29, 2023
കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി
Big Story

പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു

January 29, 2023
ആലുവ ,കോട്ടയം, തൃശൂർ എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട്  മേള
Big Story

യു എസില്‍ ഇനി വിസ നടപടി അതിവേഗം

January 29, 2023
യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു
Big Story

യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

January 29, 2023
കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി
Big Story

കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

January 29, 2023
ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി
Kerala

ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

January 28, 2023
Load More

Latest Updates

ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു

പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു

യു എസില്‍ ഇനി വിസ നടപടി അതിവേഗം

യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

ഭക്ഷ്യസുരക്ഷ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ മോശമായി പെരുമാറി

Don't Miss

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം
Big Story

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

January 23, 2023

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു January 29, 2023
  • പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു January 29, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE