മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ എഴുതിയത് പുതുചരിത്രം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ കുറിച്ചത്. ശ്രീലങ്കയെ 317ന് റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഈ നേട്ടം ഇന്ത്യക്ക് സ്വന്തമായത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഇന്ത്യന്‍ വിജയത്തോടെ ഇത് പഴങ്കഥയായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടേയും സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഇന്ത്യന്‍ ബൗളര്‍മ്മാര്‍ക്ക് മുന്നില്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയായിരുന്നു. 22 ഓവറില്‍ 73 റണ്‍സിന് ശ്രിലങ്കയുടെ കഥകഴിഞ്ഞു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മലയാള മണ്ണില്‍ കുറിക്കപ്പെട്ടത്.
നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവും മുഹമ്മദ് ഷാമിയും ചേര്‍ന്നാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.