വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു

ഭവന വായ്പയുള്‍പ്പെടെയുള്ള വായ്പകളുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് (എംസിഎല്‍ആര്‍) ആധിഷ്ഠിത വായ്പാ നിരക്ക് 0.1 ശതമാനം (10 ബേസിസ് പോയിന്റ്) ഉയര്‍ത്തി എസ് ബി ഐ. ഈ വായ്പാ നിരക്ക് ഉയര്‍ത്തുന്നതോടെ വായ്പകളുടെ ഇ എം ഐയില്‍ വര്‍ധനവ് ഉണ്ടാകും. നിലവില്‍ പുതുക്കിയ നിരക്ക് പ്രകാരം വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.70 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായി. ഒരു മാസം മുതല്‍ മൂന്ന് മാസത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്കും എട്ട് ശതമാനമായി.

6 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.30 ശതമാനവുമായ വര്‍ധിച്ചു. രണ്ട് വര്‍ഷത്തെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തേത് 8.60 ശതമാനവുമായി. എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പിഎന്‍ബി എന്നിവയും ജനുവരിയില്‍ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News