യു.എ.ഇ ഇനി തണുത്ത് വിറക്കും

യു.എ.ഇ വരും ദിനങ്ങളില്‍ തണുത്ത് വിറക്കും. ശൈത്യകാലത്തിന് തുടക്കമായതോടെ തണുപ്പ് കൂടുതല്‍ കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പര്‍വതപ്രദേശങ്ങളില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനുവരി പകുതിക്ക് ശേഷമുള്ള ദിവസങ്ങള്‍, ഗള്‍ഫ് പൈതൃക കലണ്ടറില്‍ ശൈത്യകാലത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയമാണെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ തണുപ്പ് ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കും.

അറേബ്യന്‍ ഉപദ്വീപില്‍ ഒന്നാകെ അതിശൈത്യം അനുഭവപ്പെടുന്ന സമയമാണിതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ രാവിലെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, യു.എ.ഇയിലെ പല പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍, ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡുകളില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് പൊതുവെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴപെയ്യാനും സാധ്യതയുണ്ട്. അബുദാബിയില്‍ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News