വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ കരാര്‍ തൊഴിലാളി മരിച്ചു

ശബരിമലയില്‍ മാളികപ്പുറത്തിനു സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കരാര്‍ തൊഴിലാളി മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് പാലക്കുന്ന് രജീഷ് ആണ് മരിച്ചത്. കഴിഞ്ഞ 2ന് വൈകിട്ട് 5ഓടെ മാളികപ്പുറത്തിനു സമീപം വെടിക്കെട്ടുപുരയില്‍ കതിനയില്‍ വെടിമരുന്നു നിറക്കുന്നതിനിടെ തീ പടര്‍ന്നാണ് പൊളളലേറ്റത്.

40 ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ശബരിമലയില്‍ നിന്ന് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം, 20 ശതമാനത്തിലേറെ പൊള്ളലേറ്റ, ചെങ്ങന്നൂര്‍ കരയ്കാട് പാലക്കുന്ന് മോടിയില്‍ അമലും(28) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ തോന്നയ്ക്കാട് ആറ്റുവട്‌ശേരി ജയകുമാര്‍(47)കഴിഞ്ഞ 6ന് മരണപ്പെട്ടിരുന്നു.

മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന രജീഷ് ഇന്ന് രാവിലെ 9.30നാണ് അന്തരിച്ചത്. ശബരിമലയിലെ വെടിക്കെട്ടു കരാറുകാരന്റെ തൊഴിലാളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here