സുനില്‍ സുഖതയുടെ കാര്‍ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

സിനിമാതാരം സുനില്‍ സുഖദയുടെ കാറിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. രതീഷാണ് പിടിയിലായത്. ആക്രമണം നടന്ന പ്രദേശത്ത് നിന്നാണ് രതീഷിനെ പിടികൂടിയത്. രണ്ടാമത്തെ പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് നടന്റെ കാറിനെ ആക്രമിച്ചത്. സംഭവസമയത്ത് സുനില്‍ കാറിലുണ്ടായിരുന്നില്ല. താരത്തിന്റെ സുഹൃത്തുക്കളായ നാലുപേരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. മദ്യപിച്ച് എത്തിയ യുവാക്കള്‍ പ്രകോപനം ഇല്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സുനില്‍ സുഖദ നല്‍കിയ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here