മമ്മൂട്ടി നായകനായ ലിജോ ജോസ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയേറ്ററുകളിലെത്തും. ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ വികാരം ഒന്നാണ് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി പറഞ്ഞു. കഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് താന്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ മലയാളികള്‍ക്ക് സംഭവിക്കുന്ന കഥയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. തമിഴ്നാട്ടില്‍ നടക്കുന്ന കഥയായതിനാലാണ് ചിത്രത്തിന് തമിഴ് പേരിട്ടതെന്ന് മമ്മൂട്ടി പറഞ്ഞു. ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ വികാരം ഒന്നാണ് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയം. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പഴനിയില്‍ ചിത്രീകരിച്ച സിനിമയില്‍ അശോകന്‍, രമ്യാ പാണ്ഡ്യന്‍, എന്നിവര്‍ക്ക് പുറമെ നിരവധി തമിഴ്താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
30 വര്‍ഷത്തിനു ശേഷമാണ് താനും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച ചിത്രം ഈ മാസം 19 ന് തിയേറ്ററുകളിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.